വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ച ട്രാഫിക് എഎസ്‌ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു

  • 10/08/2022

ആലപ്പുഴ: ആലപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ ബൈക്കിന് കൈ കാണിച്ച ട്രാഫിക് എഎസ്‌ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വാഹന പരിശോധനയ്ക്കിടെയാണ് ബൈക്ക് യാത്രക്കാരന്റെ പരാക്രമം. 

എഎസ്‌ഐയുടെ കാലിലൂടെ ബൈക്ക് കയറിയിറങ്ങി. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളത്ത് മുരുക്കുംമൂട്ടിൽ വെച്ച് ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചപ്പോള്‍ ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു. 

തുടര്‍ന്ന് വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ കായംകുളം ട്രാഫിക് എഎസ്‌ഐ അമീര്‍ഖാനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാലിലൂടെ ബൈക്ക് കയറിയിറങ്ങിയതിനെ തുടര്‍ന്ന് അമീര്‍ഖാന് പരിക്കേറ്റു. എ‌എസ്‌ഐ അമീർ ഖാനെ സഹപ്രവർത്തകർ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Related News