പ്രധാനമന്ത്രിയുടെ നിര്‍ദേശം; എല്ലാ വിശ്വാസികളും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് യാക്കോബായ സഭ

  • 11/08/2022

തിരുവല്ല: പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം 13ാം തീയതി മുതല്‍ എല്ലാ വിശ്വാസികളും വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് യാക്കോബായ സഭ സര്‍ക്കുലറിലൂടെ അറിയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയില്‍ അഭിമാനം കൊള്ളുകയും. രാഷ്ട്രത്തിന്റെ ഉന്നതിയ്ക്കും, ദേശീയ പതാക ഉയര്‍ത്തിക്കാട്ടുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പ്രതിജ്ഞാ ബദ്ധരായിരിക്കുകയും ചെയ്യേണ്ടതാണെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സര്‍ക്കുലറിലൂടെ അറിയിച്ചു.

യാക്കോബായ സഭയുടെ സര്‍ക്കുലറില്‍ പറയുന്നതിങ്ങനെ:

'നമ്മുടെ രാഷ്ട്രം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണല്ലോ. ആദരണീയനായ നമ്മുടെ പ്രധാന മന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം നമ്മുടെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും 13 ആം തീയതി മുതല്‍ ദേശീയ പതാക ഉയര്‍ത്തേണ്ടതും. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയില്‍ അഭിമാനം കൊള്ളുകയും. നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നതിയ്ക്കും. ദേശീയ പതാക ഉയര്‍ത്തിക്കാട്ടുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പ്രതിജ്ഞാ ബദ്ധരായിരിക്കുകയും ചെയ്യേണ്ടതാണ്'.

Related News