കുവൈത്ത് മന്ത്രിസഭ യോഗം നടക്കുന്നു. നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സൂചന

  • 25/05/2020

കുവൈറ്റ് സിറ്റി : രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് കാര്യങ്ങള്‍ ചർച്ച ചെയ്യുന്നതിനായി കുവൈത്ത് മന്ത്രിസഭ യോഗം ചേര്‍ന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂ മെയ് 30 ശനിയാഴ്ചയോടെയാണ് അവസാനിക്കുന്നത് . കൊറോണ ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുവാന്‍ സാധ്യതയുണ്ട്. രാജ്യത്ത് നിലവിലുള്ള കര്‍ഫ്യൂ ഭാഗികമായി നീക്കം ചെയ്യുക. വൈകുന്നേരം 6 മുതൽ 4 വരെ അല്ലെങ്കിൽ രാത്രി 9 മുതൽ 4 വരെ പരിമിതമായി കര്‍ഫ്യൂ നിയന്ത്രണം ഏര്‍പ്പെടുത്തുക. പുറത്തേക്ക് പോകുമ്പോള്‍ മാസ്‌കുകളും കയ്യുറകളും ധരിക്കുക. ആളുകള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിച്ചും കര്‍ശനമായ ആരോഗ്യ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു കോ-ഓപ്പറേറ്റീവ് സ്റ്റോറുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്കുക. വാണിജ്യ കോംപ്ലക്സുകളില്‍ ഓരോ ആയിരം ചതുരശ്ര മീറ്ററും 50 പേരെ അനുവദിക്കുക .  സീറ്റിംഗ് ഒഴിവാക്കി ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി സേവനം മാത്രം അനുവദിക്കുക . തുടക്കത്തില്‍ രാജ്യത്തെ ഓഫീസുകളിലും സ്ഥാപനങ്ങളിലും 25% തൊഴിലാളികളെ മാത്രം അനുവദിക്കും തുടര്‍ന്ന് തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ അനുവദിക്കുമെന്നും തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നതെന്ന് പ്രാദേശിക പത്രം വാര്‍ത്തയില്‍ സൂചിപ്പിച്ചു.

Related News