കുവൈത്ത് സിറ്റി: നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പൂര്‍ണ്ണ കര്‍ഫ്യൂ നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് അറിയിച്ചു. മെയ് 30 ശനിഴായ്ച്ചയാണ് കര്‍ഫ്യൂ അവസാനിക്കുന്നത്. രാജ്യം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായിട്ടാണ് പൂര്‍ണ്ണ കർഫ്യൂ നീട്ടാതിരിക്കുന്നതെന്നാണ് കരുതുന്നത്. മറ്റ് വിശദാംശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തതായും ആരോഗ്യ-സുരക്ഷാ നടപടികളുടെ സമഗ്ര റിപ്പോർട്ട് അവലോകനം ചെയ്തതായും അനസ് അൽ സാലിഹ് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?