കുവൈത്ത് സിറ്റി: സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ ഈ ആഴ്ച അവസാനിക്കാനിരിക്കേ നിരവധി നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് ഹാളില്‍ നടന്ന എം.പിമാരുടെ യോഗത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളും പൊതു സ്ഥലത്തും ഓഫീസിലും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളുമാണ് നിര്‍ദ്ദേശിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ അടുത്ത ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.ഭാഗികമായി കര്‍ഫ്യൂ നിലനിര്‍ത്താനും അതോടപ്പം കര്‍ശനമായ നിബന്ധനകളോടെ ഓഫീസുകളും മാളുകളും വാണിജ്യ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുവാനുള്ള അനുമതി നല്‍കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ജോലി സ്ഥലത്തും വ്യക്തികളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ജോലിസ്ഥലങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?