വന്ദേ ഭാരത് മൂന്നാം ഘട്ടം; കുവൈത്തില്‍ നിന്ന്​ തിരുവന്തപുരത്തേക്കുള്ള വിമാനം പുറപ്പെട്ടു.

  • 28/05/2020

കുവൈറ്റ് സിറ്റി : പ്രവാസികളെ നാട്ടിലേക്ക്​ തിരിച്ചുകൊണ്ടുപോകുന്ന വന്ദേഭാരത്​ ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിൽ കുവൈത്തില്‍ നിന്ന് തിരുവന്തപുരത്തേക്കുള്ള വിമാനം ഇന്ന് രാവിലെ പുറപ്പെട്ടു, എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1596 വിമാനം 178 യാത്രക്കാരുമായി 11 മണിക്കാണ് പുറപ്പെട്ടത്, ഇതിൽ 5 കുട്ടികളും ഉൾപ്പെടും.

29 നു വൈകിട്ട് 3.40 ന് കോഴിക്കോടേക്കും, 30 ന് ഉച്ചക്ക് 1. 30ന് കണ്ണൂരേക്കും, ജൂൺ 1ന് രാവിലെ 11.20ന് തിരുവന്തപുരത്തേക്കും, ജൂൺ 2ന് ഉച്ചക്ക് 12നു കൊച്ചിക്കും, ജൂൺ 4 നു വൈകിട്ട് കോഴിക്കോടേക്കുമാണ് മൂന്നാം ഘട്ടത്തിലെ കുവൈത്തിൽനിന്നുള്ള അടുത്ത വിമാന സർവീസുകൾ.

Related News