കുവൈത്ത് സിറ്റി: പൂര്‍ണ്ണ കര്‍ഫ്യൂ മെയ് 30 ന് അവസാനിക്കുകയും , മെയ് 31 മുതല്‍ രാജ്യത്ത് ഭാഗിക കര്‍ഫ്യൂ കൊണ്ടുവരുമെന്നും ജലീബ്, മഹബുള്ള, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലിയില്‍ പൂര്‍ണ്ണ ലോക് ഡൌണ്‍ തുടരുമെന്നും കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. അടുത്ത ഞായറാഴ്ച മുതൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് ഭാഗിക കർഫ്യൂ ഏർപ്പെടുത്തുകയെന്ന് ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലേഹ് പ്രഖ്യാപിച്ചു. ജലീബിലും മഹബുള്ളയിലും ഖൈത്താനിലും ഹവല്ലിയിലും അടുത്ത മൂന്ന് ആഴ്ചത്തേക്ക് പൂര്‍ണ്ണ ലോക്ഡൌണ്‍ ആയിരിക്കും. അഞ്ച് ഘട്ടങ്ങളായാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ആദ്യ ഘട്ടമെന്ന നിലയിലാണ് ഈ പ്രദേശങ്ങളില്‍ സാമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അകത്തേക്കും പുറത്തേക്കും പോകുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. രാജ്യം സാധാരണ ജീവതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ സമയത്തില്‍ ഇളവ് നല്‍കിയതെന്ന് പ്രത്ര സമ്മേളനത്തില്‍ മന്ത്രിമാര്‍ അറിയിച്ചു. വിവിധ മേഖലകളിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി രാജ്യത്തെ സാധാരണ ജീവതത്തിലേക്ക് കൊണ്ടുവരുവാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ ഫലം അനുസരിച്ച് തുടര്‍ന്നുള്ള ഘട്ടങ്ങള്‍ നടപ്പിലാക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ തീരുമാനങ്ങള്‍ കൈകൊണ്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?