കുവൈത്ത് സിറ്റി : രാജ്യത്ത് കൂടുതല്‍ കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത ജലീബ് അൽ ശുയൂഖ്, മെഹ്ബൂല, ഫർവാനിയ, ഖൈത്താൻ, ഹവല്ലി, മൈദാൻ ഹവല്ലി തുടങ്ങിയ പ്രദേശങ്ങളിൽ സമ്പൂർണ ഐസൊലേഷൻ നടപ്പാക്കും.അഞ്ച് ഘട്ടങ്ങളായാണ് രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്. സമ്പൂർണ ഐസൊലേഷൻ പ്രഖ്യാപിച്ച ചില തെരുവകളും ബ്ലോക്കുകളും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫര്‍വാനിയയിലെ 60,120,502,129 തെരുവുകള്‍ ഐസൊലേഷനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമ്പൂർണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ആളുകള്‍ക്ക് ആ പ്രദേശങ്ങള്‍ വിട്ട് പോകാന്‍ അനുവദിക്കില്ല. ഓരോ ഘട്ടത്തിലും മൂന്ന് ആഴ്ചയാണ് ദൈര്‍ഘ്യം നല്‍കിയിരിക്കുന്നത്. ഓരോ ഘട്ടത്തിലേയും ഫല പ്രാപ്തി ആരോഗ്യ മന്ത്രാലയം വിലയിരുത്തുമെന്നും അതനുസരിച്ച് സമയങ്ങളില്‍ മാറ്റം വരുത്താമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇപ്പോയത്തെ സാഹചര്യത്തില്‍ അഞ്ച് ഘട്ടങ്ങളും സെപ്റ്റംബർ 13 ന് മുമ്പേ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടം ( മെയ് 31 മുതല്‍ ആരംഭിക്കും )
ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് പള്ളികളില്‍ പ്രാര്‍ഥന അനുവദിക്കും.റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പാര്‍സല്‍ സര്‍വീസുകള്‍ മാത്രം അനുവദിക്കും.സൂപ്പർ മാർക്കറ്റുകൾ, ജംഇയ്യകൾ , ബഖാലകൾ, റേഷൻ സ്റ്റോറുകൾ പ്രവര്‍ത്തിക്കും.ഫാക്റ്ററികൾ, വ്യാവസായിക ഉത്പാദനകേന്ദ്രങ്ങൾ,ടെലികമ്മ്യൂണിക്കേഷൻ കമ്പിനികള്‍, ഇൻറർനെറ്റ് ദാതാക്കൾ എന്നീവര്‍ക്ക് പ്രവര്ത്തിക്കാംകമ്പനികളുടെയും സ്ഥാപങ്ങളുടെയും ട്രാൻസ്‌പോർട്ടേഷൻ സർവീസ് അനുവദിക്കും.സ്വകാര്യ ആശുപത്രികൾ , ഡിസ്പെൻസറികൾ ക്ലിനിക്കുകൾ പ്രവര്ത്തിക്കാംഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് , സ്പെയർസ്പാർട്സ് , കാർവാഷിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
രണ്ടാം ഘട്ടം (ജൂൺ 21 ന് ആരംഭിക്കും)
കർഫ്യൂ സമയം രാത്രി 9pm മുതൽ 6am മണിക്കൂര്‍ ആയി കുറക്കുംസർക്കാർ, സ്വകാര്യ സ്ഥാപനങ്ങള്‍ നിയന്ത്രണ വിധേയമായി തുറക്കും. 30% ജീവനക്കാരെ അനുവദിക്കും.രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ മാളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.എക്സ്ചേഞ്ച്, ഫിനാൻസ് സേവനങ്ങൾ നല്‍കുന്ന സ്ഥാപനങ്ങള്‍ പ്രവര്ത്തിക്കുംറീട്ടെയിൽ സേവനങ്ങൾ നല്‍കുന്ന സ്ഥാപനങ്ങള്‍ അനുവദിക്കുംപാർക്കുകൾ തുറക്കും.റെസ്റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകളുടെയും പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കും.
മൂന്നാം ഘട്ടം (ജൂലൈ 12 ന് ആരംഭിക്കും )
കർഫ്യൂ പൂര്‍ണ്ണമായി നിർത്തലാക്കും.സർക്കാർ, സ്വകാര്യ ഓഫീസുകളിലെ പ്രവര്‍ത്തന ശേഷി 50 ശതമാനമായി വര്‍ദ്ധിപ്പിക്കും.ഹോട്ടലുകൾ, റിസോർട്ടുകൾ, അപ്പാർട്ടുമെന്റുകൾ തുറക്കും.ടാക്സികൾ ഭാഗികമായി പുനരാരംഭിക്കും. ഒരു യാത്രികനെ മാത്രം അനുവദിക്കും .പള്ളികളില്‍ വെള്ളിയാഴ്ച പ്രാർത്ഥന അനുവദിക്കും.
നാലാം ഘട്ടം (ഓഗസ്റ്റ് 2-ന് ആരംഭിക്കും)
സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ജീവനക്കാരുടെ ശേഷി 50 ശതമാനത്തിൽ കൂടുതല്‍ വര്‍ദ്ധിപ്പിക്കുവാന്‍ അനുവദിക്കും.റെസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകള്‍ക്കും ഇരുന്ന് കഴിക്കുവാന്‍ അനുവദിക്കും.പൊതുഗതാഗതം സാമൂഹിക അകലം പാലിച്ച് പുനരാരംഭിക്കും .
അഞ്ചാം ഘട്ടം (ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും)
രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?