പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു, കാസറഗോഡ് തൃക്കരിപ്പൂർ ദമ്പതികൾ നാട്ടിലേക്ക് യാത്രയായി.

  • 29/05/2020

കുവൈറ്റ് സിറ്റി : വന്ദേ ഭാരത് മിഷനിൽ നാലു തവണയും നാട്ടിൽ പോകാൻ കഴിയാതിരുന്ന കാസറഗോഡ് തൃക്കരിപ്പൂർ സ്വാദേശി അബ്ദുല്ലക്കും ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും ഇത്തവണ ആശ്വസമായി, ഇന്ന് വൈകിട്ട് 4മണിക്ക് കോഴിക്കോടേക്കുള്ള ഫ്ലൈറ്റിൽ ഇവർ യാത്രയായി, വന്ദേഭാരത് ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1396 വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് യാത്രയായത്. നാലുതവണ ഇവരുടെ യാത്ര മുടങ്ങിയ സംഭവം പ്രവാസലോകത്തു വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തങ്ങൾക്ക്‌ നീതി ലഭിക്കുന്നതിനായി സഹായിച്ച കുവൈത്തിലെ മുഴുവൻ മലയാളി സമൂഹത്തിനോടും സാമൂഹിക പ്രവർത്തകരോടും ദമ്പതികൾ നന്ദി അറിയിച്ചു.

അടുത്ത ഫ്ലൈറ്റിൽ തന്നെ ഇവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ അംബാസിഡർ ജീവ സാഗറിന് രമ്യ ഹരിദാസ് M.P. കത്തയച്ചിരിന്നു. കുവൈത്തിലെ സാമൂഹിക പ്രവർത്തകരായ നസീർ പാലക്കാട്, മുന്നുസിയാദ് എം കെ , ഷബീർ കൊയിലാണ്ടി, സത്താർ കുന്നിൽ എന്നിവരുടെ ഇടപെടലാണ് ഇവരുടെ യാത്രക്ക് വഴിയൊരുക്കിയത്. മുൻഗണന പട്ടികയിൽ ഇടം നേടുന്നതിനു അർഹതയുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് തങ്ങളുടെ യാത്രക്കുള്ള രജിസ്‌ട്രേഷൻ എംബസ്സി റദ്ദാക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസം പുറപ്പെട്ട തിരുവനന്തപുരം വിമാനത്തിൽ സീറ്റ് ഉണ്ടായിട്ടും സീറ്റ് നൽകാതെ ഗർഭിണിയെയും ഭർത്താവിനെയും മടക്കി അയച്ചതിനാൽ പ്രവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് കാസറഗോഡ്, എംപി, രാജ് മോഹൻ ഉണ്ണിത്താനും കുവൈറ്റ് അംബാസ്സഡർക്ക് കത്ത് നൽകുകയും, പാലക്കാട്‌ MLA ഷാഫി പറമ്പിൽ, കെപിസിസി വൈസ് പ്രസിഡന്റ് T സിദ്ദിഖ് എന്നിവർ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.

Related News