സാൽമിയ ബ്ലോക്ക് 12 പൂർണ്ണ ലോക്ക്ഡൗണിൽ ഉൾപ്പെടുത്തിയേക്കാം.

  • 29/05/2020

കുവൈറ്റ് സിറ്റി : മൈതാൻ ഹവല്ലിയുടെ എതിർവശത്തുള്ള സാൽമിയ പ്രദേശത്ത് ഫോർത് റിങ്ങിൽനിന്നു വേർതിരിക്കുന്ന ബ്ലോക്ക് 12 നെ പൂർണമായി ലോക്ക് ഡൌൺ ചെയ്യുന്ന കാര്യം പരിഗണനയിലാണെന്നും ഇതുവരെ ആ പ്രദേശത്തെ ഐസൊലേറ്റ് ചെയ്യാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഈ പ്രദേശത്തെപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്, മലയാളികളടക്കം നിരവധി വിദേശികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ നിവാസികൾ ഈ വിഷയത്തിൽ ആശങ്കയിലാണ്, പുതുതായി ലോക്ക് ഡൌൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ നിരവധി പ്രവാസികൾ മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുകയും നിരവധി ആളുകളെ പോലീസ് തിരിച്ചയക്കുകയും ചെയ്തു.

Related News