"കോഴിക്കോട് ഫെസ്റ്റ് 2023" കൂപ്പൺ പ്രകാശനം ചെയ്തു

  • 18/11/2022



കുവൈറ്റ് :  കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം "കോഴിക്കോട് ഫെസ്റ്റ് 2023 " , മാർച്ച് 03 ന് വൈകുന്നേരം  4 മണി മുതൽ 10 മണി വരെ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ നടത്തുന്നു. ഇതിനോട് അനുബന്ധിച്ചു അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്  വേണ്ടിയുള്ള "കാരുണ്യം പദ്ധതി" യുടെ ധനശേഖരണാർത്ഥം കൂപ്പൺ പ്രകാശനം ചെയ്തു. റിഗ്ഗയ് പാർക്കിൽ അസോസിയേഷൻ നടത്തിയ വാർഷിക പിക്നിക്കിൽ വെച്ച് രക്ഷാധികാരി പ്രമോദ്. ആർ. ബി  കുവൈറ്റിലെ അറിയപ്പെടുന്ന സാമൂഹ്യജീവകാരുണ്യ  പ്രവർത്തകനും അസോസിയേഷൻ അംഗവുമായ സലീം കൊമ്മേരിക്ക് കൂപ്പൺ നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജ് അധ്യക്ഷനായിരുന്ന ചടങ്ങിൽ കോഴിക്കോട് ഫെസ്റ്റ് 2023 ജനറൽ കൺവീനർ ഷൈജിത്ത്.കെ സ്വാഗതം പറഞ്ഞു. അസോസിയേഷൻ ജനറൽ സെക്രെട്ടറി ഫൈസൽ.കെ, മഹിളാവേദി പ്രതിനിധികളായ  അനീചഷൈജിത് (പ്രസിഡന്റ്),  സിസിത ഗിരീഷ് (സെക്രട്ടറി), അഞ്ജന രജീഷ് (ട്രെഷറർ ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അസോസിയേഷൻ ട്രെഷറർ വിനീഷ്.പി.വി നന്ദി രേഖപ്പെടുത്തി.
കോഴിക്കോട് ഫെസ്റ്റ് 2023 ന്റെ  സുഗമമായ നടത്തിപ്പിനായി ജനറൽ കൺവീനർ  ഷൈജിത്ത്.കെ യുടെ നേതൃത്വത്തിൽ  പ്രബീഷ് ബി പി, സ്മിത രവീന്ദ്രൻ (ജോയിന്റ് കൺവീനർമാർ),  ശ്രീനിഷ്.സി (പ്രോഗ്രാം), ഇന്ദിര രാധാകൃഷ്ണൻ (പ്രോഗ്രാം ജോയിന്റ് കൺവീനർ) ഹനീഫ്.സി (സ്‌പോൺസർഷിപ്പ്‌), നജീബ്.പി.വി (കൂപ്പൺ), അനിൽകുമാർ മൂടാടി (സുവനീർ), ജാവെദ് ബിൻ ഹമീദ് (സ്റ്റേജ്), ഹമീദ് കേളോത്ത് (റിസപ്ഷൻ), പ്രശാന്ത് കൊയിലാണ്ടി (പബ്ലിസിറ്റി), നിഖിൽ പവൂർ (മെമ്പർഷിപ്പ്‌), ഷാഫി കൊല്ലം (വളണ്ടിയർ), ആരിഫ് (ട്രാൻസ്പോർട്ടേഷൻ) എന്നിവർ കൺവീനർമാരായി കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

Related News