മാസ്റ്റര്‍ മൈന്‍ഡ് ക്വിസ്: നാഷണല്‍ മത്സരം നാളെ

  • 18/11/2022


കുവൈത്ത്: ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ ഐ.സി.എഫ്. ഇന്റര്‍നാഷണല്‍ കമ്മിറ്റി നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായുള്ള മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് മത്സരത്തിന്‍റെ കുവൈത്ത് നാഷണല്‍ തല മത്സരം നാളെ (ശനിയാഴ്ച). ‘തിരുനബിയുടെ കുടുബം’ എന്ന വിഷയത്തില്‍ സെന്‍ട്രല്‍ തല മത്സരത്തില്‍ 1, 2 സ്ഥാനങ്ങള്‍ നേടിയവര്‍ പങ്കെടുക്കും. മത്സരത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിക്കും. ശനിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന മത്സരം ഐ.സി.എഫ്. ഇന്റര്‍നാഷണല്‍ ദഅവാ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്യും. ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര, ഫര്‍വാനിയ സെന്‍ട്രല്‍ ദഅവാ സെക്രട്ടറി സലിം മാസ്റ്റര്‍ കൊച്ചനൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിക്കും.

നാഷണല്‍ മത്സരത്തില്‍ വിജയികളായവരെ നവംബര്‍ 25നു ഇന്റര്‍നാഷണല്‍ തലത്തില്‍ നടക്കുന്ന മത്സരത്തിലേക്ക് യോഗ്യത നേടും.

Related News