ഷഫീഖ് അനുസ്മരണവും, പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

  • 18/11/2022


കുവൈത്ത് സിറ്റി: തൃക്കരിപ്പൂർ മണ്ഡലം കുവൈത്ത് കെ.എം.സി.സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങൾക്ക് മുമ്പ് കാസർഗോഡ് മുസ്ലിം ലീഗ് സമ്മേളനത്തിന് നേരെ ജില്ലാ പോലീസ് സൂപ്രണ്ട് രാംദാസ് പോത്തന്റെ നേതൃത്വത്തിൽ നടന്ന പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ചെറുവത്തൂർ കൈതക്കാട് ഷഫീഖ് അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാടിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ കെ.എം.സി.സി. ഓഫീസിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ട്രഷറർ എം.ആർ. നാസർ ഉദ്ഘാടനം നിർവഹിച്ചു.
പ്രമുഖ പ്രാസംഗികനും, ഹംദാൻ ഫൗണ്ടേഷൻ ചെയർമാനുമായ ഹാഫിള് അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണവും, ഇഖ്ബാൽ മാവിലാടം അനുസ്മരണ പ്രഭാഷണവും നടത്തി.

എം.എസ്.എഫ്. കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റ് മുഹമ്മദ്‌ സ്വാലിഹ്, കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, റസാഖ് അയ്യൂർ, ശരീഫ് ഒതുക്കുങ്ങൽ, ജില്ലാ ഭാരവാഹികളായ അലി മണിക്കോത്ത്, അബ്ദുല്ല കടവത്ത്, കെ.പി. കുഞ്ഞബ്ദുള്ള, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ, റഫീഖ് ഒളവറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം വൈസ്:പ്രസിഡന്റ് അബ്ദുൽ ഹകീം അൽ ഹസനി ഖിറാഅത്ത് നടത്തി.

കോവിഡ് കാല സേവനത്തിന് ഡോ: മുഹമ്മദ്‌ സിറാജ് സി. കെ.പി.ക്കുള്ള മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ ചടങ്ങിൽ കബീർ ബാഖവി കൈമാറി. 

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം ജന:സെക്രട്ടറി ഫാറൂഖ്‌ തെക്കെകാട് സ്വാഗതവും, സെക്രട്ടറി അമീർ കമ്മാടം നന്ദിയും പറഞ്ഞു.

Related News