മൂല്യച്യുതി; നവയുഗത്തിലെ സംരക്ഷരാവുക : രിസാല സ്റ്റഡി സർക്കിൾ

  • 19/11/2022

 


ഫഹാഹീൽ: സാമൂഹിക സേവന പ്രവർത്തനങ്ങളെ വില കുറച്ച് കാണിക്കുന്ന ആക്ഷേപ പരിഹാസ മാർഗ്ഗങ്ങൾ ഓൺലൈൻ മേഖലകളിലൂടെ നിസ്സാരവത്കരിക്കുന്നത് എത് താത്പര്യങ്ങളുടെ പേരിലായാലും അതിന് സമൂഹം വലിയ വില കൊടുക്കേണ്ടി വരും. നവയുഗത്തിൽ അതിനെതിരെ ബോധവാന്മാരാവുകയും അത്തരം പ്രവർത്തനങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് രിസാല സ്റ്റഡിസർക്കിൾ അഭിപ്രായപ്പെട്ടു.

മഹ്ബൂല കല ഓഡിറ്റോറിയോത്തിൽ വെച്ച് നടന്ന ഫഹാഹീൽ സെൻട്രൽ യൂത്ത് കൺവീൻ അബ്ദുള്ള വേങ്ങരയുടെ അധ്യക്ഷതയിൽ
ICF ഫഹഹീൽ സെൻട്രൽ പ്രസിഡന്റ്‌ ഷംശുദ്ദീൻ സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിവിധ സെഷനുകൾക് മുഹമ്മദലി സഖാഫി പട്ടാമ്പി, ഹാരിസ് പുറത്തീൽ, ശിഹാബുദ്ദീൻ വാരം, സമദ് കീഴ്പറമ്പ്, അബുതാഹിർ ചെരിപ്പൂർ എന്നിവർ നേതൃത്വം നൽകി. പ്രസ്തുത കൺവീനിൽ വെച്ച് ഫഹാഹീൽ സോണിന് പുതിയ നേതൃത്വം നിലവിൽ വന്നു.

ഭാരവാഹികൾ : സൈഫുദ്ധീൻ കോടമ്പുഴ (ചെയർമാൻ ),അബ്ദുൽ ഹസീബ് തിരുത്തിയാട് ( ജനറൽ സെക്രട്ടറി )

സെക്രട്ടറിമാർ : ഫസൽ, നൗഫൽ, ശബീർ, ജാസിർ, സുഹൈൽ മോങ്ങം, ഹഫീഫ്, അൻവർ സ്വാലിഹ്, ജാബിർ, ഇസ്ഹാഖ്, സുഹൈൽ ചപ്പാരപ്പടവ്, ജസീം വടകര

Related News