വിദ്യാർത്ഥിസമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കരുത്: ഇസ്കോൺ

  • 20/11/2022


വളരുന്ന തലമുറയെ പുരോഗമനത്തിന്റെ പേരിൽ അരാജകത്വത്തിലേക്ക് നയിക്കാൻ വഴിവെക്കുന്ന 
ലിബറൽ സമീപനങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് ഇസ്കോൺ വിദ്യാർത്ഥി സമ്മേളനം ആഹ്വാനം ചെയ്തു. 

സാമൂഹിക ജീർണതകളുടെ സ്വാധീനങ്ങളെ ചെറുത്തു നിൽക്കാൻ കൗമാരക്കാർക്ക് ധാർമികമൂല്യങ്ങൾ പകർന്നുനൽകുന്നതിനൊപ്പം അവരുടെ പ്രതിസന്ധികൾ മനസ്സിലാക്കി വൈകാരിക പിന്തുണനൽകാനും രക്ഷിതാക്കൾ ജാഗ്രത കാണിക്കണമെന്ന് പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും വിദ്യാഭ്യാസപരിശീലകനുമായ റശീദ് കുട്ടമ്പൂർ പ്രസ്താവിച്ചു. 
പാരന്റിങ് സെഷനിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

പ്രവാസത്തിന്റെ അനുഭവപരിമിതികളും ഇന്റർനെറ്റിന്റെ അതിരുകളില്ലാത്ത സ്വാതന്ത്ര്യവും മക്കളുടെ വ്യക്തിത്വരൂപീകരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ് അവർക്ക് ക്രിയാത്മകമായ ഇടപെടലുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് 
അദ്ദേഹം കൂട്ടിച്ചേർത്തു. 

ജംഇയ്യത്ത് ഇഹ്‌യാഉത്തുറാസുൽ ഇസ്‌ലാമി ചെയർമാൻ ശൈഖ് താരിഖ് സാമി സുൽത്താൻ അൽ-ഈസാ വെള്ളിയാഴ്ച നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. 

വിസ്ഡം സ്റ്റുഡന്റ്സ് കേരള പ്രസിഡന്റ് അർശദ് അൽ ഹികമി, പീസ് റേഡിയോ പ്രോഗ്രാം പ്രാെഡ്യൂസർ അംജദ് മദനി എന്നിവർ പ്രഭാഷണം നടത്തി. പി.എൻ. അബ്ദുല്ലത്തീഫ് മദനി ആധ്യക്ഷം വഹിച്ചു.

ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച വിദ്യാർത്ഥി സമ്മേളനത്തിൽ റഷീദ്‌ കുട്ടമ്പൂർ , അർഷദ് അൽ ഹിക്മി , അംജദ് മദനി, അഷ്റഫ് എകരൂൽ, സലീർ അലി എന്നിവർ വിവിധ സെഷനുകളിൽ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. 

വൈകുന്നേരം നടന്ന സമാപന സമ്മേളനം കെ.കെ.ഐ.സി പ്രസിഡൻറ് , പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉത്ഘാടനം നിർവ്വഹിച്ചു. 

സ്വാഗത സംഘം കമ്മറ്റി ചെയർമാൻ സി.പി. അബ്ദുൽ അസീസിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഷഫീഖ് മോങ്ങം സ്വാഗതവും, ഷബീർ സലഫി നന്ദിയും പറഞ്ഞു.

സെക്കണ്ടറി ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ശില്പശാല, ജൂനിയർ സ്റ്റുഡന്റ്സ് കോൺഫറൻസ്, ഗേൾസ് ഗാതറിങ്, കിഡ്സ് കോർണർ തുടങ്ങി വിവിധ സെഷനുകളിലായി അസ്വീൽ സലഫി, അഷ്റഫ് എകരൂൽ, ഹാദി ജാസിം, അബ്ദുസ്സലാം സ്വലാഹി, സൈതലവി സുല്ലമി, നിഅമത്തുള്ള സി.പി. എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു.

Related News