ഇന്തോനേഷ്യ ഭൂചലനം; മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു, 700ലേറേ പേർക്ക് പരിക്ക്

  • 21/11/2022

ജാവാ: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം  162 ആയി. 700ലേറേ പേർക്ക് പരിക്കേറ്റിട്ടുണ്ട്.  ജാവാ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21നാണു ഭൂചലനമുണ്ടായത്.  ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പന്ത്രണ്ടിൽ അധികം വൻകിട കെട്ടിടങ്ങളാണ് ഭൂചലനത്തിൽ തകർന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകൾ മണ്ണിനടിയിലായി. 

പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ മേഖലയാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം. ഇവിടെ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും ഭൂചലനത്തിൻറെ പ്രകമ്പനങ്ങളുണ്ടായി. 27 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യനേഷ്യയില്‍ ഭൂകമ്പങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും സുനാമികളും ഇടക്കിടെ ഉണ്ടാകാറുണ്ട്. 2021 ഫെബ്രുവരിയിൽ സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തിൽ നൂറിലേറെ പേ‍ര്‍ മരിക്കുകയും, നിരവധി പേ‍ര്‍ക്ക് വീട് നഷ്ടമാകുകയും ചെയ്തിരുന്നു. 

Related News