അഭ്യുഹങ്ങൾക്കവസാനം, മൈദാൻ ഹവല്ലി ബ്ലോക്ക് 11 ഐസൊലേഷനിൽനിന്നൊഴിവാക്കി.

  • 30/05/2020

കുവൈറ്റ് സിറ്റി : ബ്ലോക്ക് 11 മൈദാന്‍ ഹവല്ലിയില്‍ ലോക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം നേരത്തെ ഉണ്ടായ ആശയകുഴപ്പത്തെ തുടര്‍ന്നാണ് അധികൃതര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്ന് സ്ഥിരമായി പുറത്തേക്ക്‌ പോകുന്നതിനും മറ്റിടങ്ങളിൽ നിന്ന് പ്രവേശിക്കുന്നതിനും കര്‍ശനമായ നിരോധനം ഏർപ്പെടുത്തിയതായും അത്യാവശ്യക്കാര്‍ക്ക് പുറത്ത്‌ കടക്കുന്നതിനു ബന്ധപ്പെട്ട സർക്കാർ സൈറ്റുകൾ വഴി അനുമതി നേടാമെന്നും അധികൃതര്‍ അറിയിച്ചു.

Related News