കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് മറ്റൊരു പെണ്‍കുട്ടി; കാമുകന്‍റെ വീടിന് തീയിട്ട് യുവതി

  • 24/11/2022

ടെക്സാസ്: യുഎസില്‍ കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ മറ്റൊരു പെണ്‍കുട്ടി ഫോണ്‍ എടുത്തതിന്‍റെ ദേഷ്യത്തില്‍ കാമുകന്‍റെ വീടിന് തീയിട്ട് യുവതി. യു.എസിലെ ടെക്സാസില്‍ സെനയ്ഡ മേരി സോട്ടോ എന്ന യുവതിയെ കേസില്‍ അറസ്റ്റ് ചെയ്തു. കാമുകന്‍റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച ശേഷമാണ് യുവതി വീടിന് തീയിട്ടത് എന്നാണ് വിവരം.

പുലർച്ചെ രണ്ടു മണിയോടെ കാമുകന്‍റെ വീട്ടിലെത്തിയ യുവതി, അവിടെനിന്ന് വിലപിടിപ്പുള്ള വസ്തുവകകൾ മോഷ്ടിച്ച ശേഷം വീടിനു തീയിട്ടെന്നാണ് കേസ്. ഒരു വീഡിയോ കോൾ ആപ്പിലൂടെ സെനയ്ഡ മേരി സോട്ടോ പുരുഷ സുഹൃത്തിനെ വിളിച്ചപ്പോഴാണ് അപരിചിതയായ യുവതി ഫോണെടുത്തത്. ഇതോടെ ക്ഷുഭിതയായ യുവതി പുലർച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തി തീയിടുകയായിരുന്നു.

ഇവർ വീടിനു തീയിടുന്ന സമയത്ത് പുരുഷ സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ വീടു മുഴുവൻ തീപടര്‍ന്നു. തുടർന്ന് ഇയാളെ വിഡിയോ കോൾ ചെയ്ത യുവതി ലിവിങ് റൂമിനു തീയിട്ടത് കാണിച്ചുകൊടുത്ത ശേഷം കോൾ കട്ട് ചെയ്തു. ഏതാണ്ട് 40 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. യുവതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

Related News