വിദ്യാഭ്യാസ മന്ത്രിക്കെതിരെ പാര്‍ലിമെന്റില്‍ പ്രമേയം

  • 31/05/2020

കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയെ മോശമായി കൈകാര്യം ചെയ്ത ഡോ: സഊദ് അല്‍ ഹര്‍ബിക്കെതിരെയുള്ള അവകാശ ലംഘന നോട്ടീസ് പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതായി ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അലി അൽ ഗാനിം വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങള്‍ പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയെയും മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. പാര്‍ലിമെന്‍റ് സമ്മേളനത്തിന്‍റെ തിയ്യതി നിശ്ചയിക്കുന്നതിനായി ദേശീയ അസംബ്ലി ബ്യൂറോ യോഗം നാളെ ചേരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഇന്റർ‌പെലേഷൻ ആവശ്യപ്പെട്ട് എം‌പി ഫൈസൽ അൽ കന്ദേരിയാണ് പ്രമേയം സമര്‍പ്പിച്ചത്. കുവൈറ്റ് ഭരണഘടനയുടെ ആർട്ടിക്കിൾ 100 അനുശാസിക്കുന്നത് പ്രകാരം ദേശീയ അസംബ്ലിയിലെ ഓരോ അംഗത്തിനും അവരുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെയോ മന്ത്രിസഭയിലെ അംഗങ്ങളെയോ ഗ്രിൽ ചെയ്യാൻ അവകാശമുണ്ട്. സ്പീക്കര്‍ക്ക് ഇന്റർ‌പെല്ലേഷൻ പ്രമേയം ലഭിച്ചുകഴിഞ്ഞാൽ സ്പീക്കർ പ്രധാനമന്ത്രിയെയോ ബന്ധപ്പെട്ട മന്ത്രിയെയോ തൽക്ഷണം അറിയിക്കണമെന്ന് ദേശീയ അസംബ്ലി ബൈലയിലെ ആർട്ടിക്കിൾ 135 അനുശാസിക്കുന്നു. പ്രമേയത്തെ അഭിസംബോധന ചെയ്ത മന്ത്രിയുടെ പ്രസ്താവന കേട്ട ശേഷം പാര്‍ലിമെന്‍റ് ചര്‍ച്ച നടത്തുകയും തുടര്‍ന്ന് തീരുമാനം എടുക്കുകയുമാണ് പതിവ്.

Related News