സന്ദർശന വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കും

  • 31/05/2020

കുവൈത്ത്​ സിറ്റി: സന്ദർശന വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസമായി കുവൈത്ത് സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധി കാരണം പല രാജ്യങ്ങളിലെയും വിമാനങ്ങളും വിമാനത്താവളങ്ങളും പ്രവർത്തനരഹിതമാണ്. സന്ദർശക വിസയിൽ എത്തിയവർ ഉൾപ്പെടെ നിലവിൽ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവരും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (https://moi.gov.kw/main/) പ്രവേശിച്ച് പ്രതിമാസം 1 കെഡി നിരക്കിൽ പിഴ നല്‍കി പുതുക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാണിജ്യ, ടൂറിസം, കുടുംബം സന്ദർശന വിസയിൽ പ്രവേശിച്ച എല്ലാവര്‍ക്കും ആർട്ടിക്കിൾ 14 (താൽക്കാലിക വിസ) പ്രകാരം ഓഗസ്റ്റ് 31 വരെ ഓൺ‌ലൈൻ വരെ നീട്ടി നല്‍കും. നേരത്തെ രാജ്യത്തെ കാലാവധി കഴിഞ്ഞ എല്ലാ വിസകൾക്കും മേയ്​ 31വരെ എക്​സ്​റ്റൻഷൻ അനുവദിച്ചിരുന്നു. കോവിഡ്​ പ്രതിസന്ധിയും അതുമൂലമുള്ള നിയന്ത്രണങ്ങളും നീണ്ട് പോകുന്ന ഘട്ടത്തില്‍ മലയാളികള്‍ അടക്കമുള്ള നൂറുക്കണക്കിന് ഇന്ത്യക്കാര്‍ക്കും മറ്റു വിദേശികള്‍ക്കും ഇത്​ ആശ്വാസമായി.

Related News