കെ കെ പി എ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം നടത്തി

  • 11/12/2022


കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം നടത്തി. ശിശു ദിനത്തിൽ വർണ്ണം 22 എന്ന പേരിൽ സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ വെച്ച് 250 കുട്ടികളെ പങ്കെടുപ്പിച്ച് കെ കെ പി എ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ വിജയികൾക്ക് നെഹ്‌റു സ്മാരക ട്രോഫികളും, പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രോഗ്രാമിൽ സമ്മാനിച്ചു.

പ്രസിഡന്റ്‌ സക്കീർ പുത്തെൻ പാലത്തിന്റെ അധ്യക്ഷതയിൽ സാൽമിയഇന്ത്യൻ പബ്ലിക് സ്കൂളിൽ വെച്ച് നടന്ന സമ്മാന ദാനത്തിന്റെ ഉദ്ഘടന കർമ്മം ഇന്ത്യൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലൂസി ചെറിയാൻ നിർവഹിച്ചു. മുഖ്യ പ്രഭാഷകൻ റവറന്റ് ഫാദർ ഗിവർഗീസ്, ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.

പ്രോഗ്രാം ജനറൽ കോർഡിനേറ്റർ ശ്രീ നൈ നാൻ ജോൺ, പ്രോഗ്രാം ജോയിന്റ് കൺവീനർ ശ്രീ വിനു മാവിളയിൽ ,ട്രഷറർസ് ശ്രീ സജീവ് ചാവക്കാട്, ബൈജു ലാൽ, ഉപദേശകസമിതി അംഗം അബ്ദുൽ കലാം മൗലവി,, ശിവകുമാർ തിരുവല്ല, ശ്രീമതി ജെസ്‌ന ഷംസീർ, എനിവർ ആശംസകൾ അർപ്പിച്ചു 
സംസാരിച്ചു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ സാറാമ്മ ജോൺസ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Related News