മലപ്പുറം ജില്ലാ അസോസിയേഷൻ പിക്നിക് സംഘടിപ്പിച്ചു

  • 11/12/2022


മലപ്പുറം ജില്ലാ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (Mak)അംഗങ്ങളുടെ സൗഹൃദം ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ 09-Dec-2022 നു kuwait റിഗ്ഗയ് പാർക്കിൽ വച്ച് നടത്തിയ പിക്നിക് ജനപങ്കാളിത്തം കൊണ്ടും ,വൈവിധ്യമാർന്ന കായിക ഇനങ്ങൾ കൊണ്ടും വൻ വിജയമായിരുന്നു.

MAK പ്രസിഡണ്ട് ശ്രീ അഡ്വ മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ കാര്യപരിപാടികൾ ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ചു.

MAK കോർ കമ്മിറ്റി വിഭാവനം ചെയ്ത പ്രോഗ്രാം,ജനറൽ കൺവീനർ സലിം നിലമ്പൂർ, ജനറൽ കോഓർഡിനേറ്റർ ജോൺ ദേവസ്സി എന്നിവർ നേതൃത്വം നൽകിയ വിവിധ സബ് കമ്മിറ്റികൾ തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും മികവാർന്ന കായിക വിനോദങ്ങൾക്കൊണ്ടു പര്യാപടി ശ്രദ്ധേയമായി.

MAK രക്ഷാധികാരികളായ വാസുദേവൻ മമ്പാട് , അനസ് തയ്യിൽ അഡ്വൈസറി ബോർഡ് അംഗങ്ങളായ മുഹമ്മദ് അഷ്‌റഫ്‌ , നാസർ വളാഞ്ചേരി എന്നിവർ വിവിധ കായിക ഇനങ്ങളിൽ വിധികർത്താക്കളായിരുന്നു. വിവിധ കായിക ഇനങ്ങൾ സമയബന്ധിതമായി നടത്തുവാൻ അനീഷ് കരാട്ടും , റിഫ്രഷ്മെന്റ് പകരുവാൻ ഇല്യാസ് പാഴൂരും സജീവമായി നേതൃത്വം നൽകി.

ഇതോടൊപ്പം 2023 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിനും MAK മെമ്പർഷിപ്പ് campign കൺവീനർ ശ്രീ അഭിലാഷ് കളരിക്കലിന്റെ നേതൃത്വത്തിൽ മികവുറ്റതാക്കി .

വിവിധമേഖലകളിൽ നിന്നും പിക്നിക്കിനു വരുന്നതിനുവേണ്ടി ബിജു ഭാസ്കർ , മാർട്ടിൻ ജോസഫ് എന്നിവർ വാഹനങ്ങൾ സജീകരിക്കുന്നതിൽ നേതൃത്വം നൽകി.

മുസ്തഫാ ഉണ്ണിയാലുക്കൽ , അജ്മൽ വേങ്ങര , സലീന റിയാസ് , അനു അഭിലാഷ് , സിമിയ ബിജു ഭാസ്കർ , മുജീബ് വണ്ടൂർ , അഡ്വ ജസീന ബഷീർ ,അഷ്‌റഫ്‌ ചെറൂട്, മുജീബ് കിഴക്കേത്തലക്കൽ ,ഇസ്മായിൽ കൂനത്തിൽ ,ഷൈല മാർട്ടിൻ , ഭവ്യ അനീഷ് , പ്രജിത് മേനോൻ , കബീർ , ബൈജു ബാലചന്ദ്രൻ ,സുമേഷ് വാഴക്കാട് , നൗഷീർ , ജമീല ,ആസിയ ,തുടങ്ങിയവർ പരിപാടിക്ക് മികവാർന്ന സഹകരണം നൽകി. 

തികച്ചും അതിഗംഭീരമായിത്തീർന്ന പരിപാടിക്ക് MAK ട്രഷറർ ഹാപ്പി അമൽ നന്ദി രേഖപ്പെടുത്തി

Related News