കുവൈറ്റ് സിറ്റി : മന്ത്രിസഭ പുറപ്പെടുവിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരം ബാങ്കുകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. ബാങ്കിന്റെ ഉപഭോക്താക്കൾക്കും വ്യക്തികൾക്കും കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾക്കും രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ബ്രാഞ്ചുകളിൽ നേരിട്ട് ഇടപാടുകൾ നടത്താം, പ്രാദേശികമായും ബാങ്കുകൾക്കിടയിലുമുള്ള സാമ്പത്തിക കൈമാറ്റം, വിദേശ കൈമാറ്റം, എടിഎമ്മുകൾ വഴി പണം പിൻവലിക്കൽ എന്നിവ ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ നാളെ മുതൽ ആരംഭിക്കും. അതോടൊപ്പം കുവൈത്തിലെ മണി എക്സ്ചേഞ്ചു കളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?