മസ്കിനൊപ്പം കൂടിയ ഹാക്കറും ട്വിറ്റർ വിട്ടു

  • 28/12/2022


മസ്കിനൊപ്പം കൂടിയ ഹാക്കറും ട്വിറ്റർ വിട്ടു. സെർച്ച് ഫീച്ചറിലെ തകരാറുകൾ പരിഹരിക്കാനായാണ് മസ്ക് ഹാക്കറെ നിയോഗിച്ചത്. സ്ഥാപനത്തിലെത്തി ഒരുമാസം തികയുന്നതിന് മുൻപാണ് ജോർജ് ഹോട്‌സ് എന്ന ഹാക്കർ ട്വിറ്റർ വിട്ടത്. കമ്പനി വിടുകയാണെന്നും ഇനി താൻ ട്വിറ്റർ കുടുംബത്തിലെ അംഗമല്ലെന്നുമാണ് ഹോട്‌സ് അറിയിച്ചത്. 

ഒരുപാട് കാലം കമ്പനിയിൽ ജോലി ചെയ്യാൻ തനിക്ക് താത്പര്യം ഇല്ലെന്ന് തുടക്കത്തിലെ ഹോട്‌സ് അറിയിച്ചിരുന്നു. ഏൽപ്പിച്ച ജോലി പൂര്‌ത്തിയാക്കാതെ ഹോട്സ് കമ്പനി വിട്ടതിന്റെ കാരണം വ്യക്തമല്ല. മസ്കും ഹോട്സും ഏറ്റുമുട്ടിയോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. മസ്‌കിന്റെ വർക്ക് കൾച്ചറുമായി ഹോട്‌സിന് ഒത്തുപോകാൻ സാധിച്ചിക്കാത്തതാണ് കാരണമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

Related News