കോവിഡ് 19; ജപ്പാൻ നിർമ്മിത മെഡിസിന്‍റെ ആദ്യഘട്ട ഇറക്കുമതി അടുത്തയാഴ്ചയോടുകൂടി.

  • 05/06/2020

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിൽ മികച്ച ഫലം ലഭിക്കുന്ന ജപ്പാൻ നിർമ്മിത മെഡിസിനായ അവിപിരാവിർ ( അവിഗൻ) കുവൈറ്റ് ഇറക്കുമതി ചെയ്യുന്നു, ആദ്യ ഷിപ്പ്‌മെൻറ് അടുത്തയാഴ്ചയോടെ കുവൈറ്റിലെത്തുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് ചികിത്സയ്ക്കായി പല രാജ്യങ്ങളും നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ അവിപിരാവിന് മികച്ച ഫലപ്രപ്രാപ്തിയാണുള്ളത്, ജപ്പാൻ തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചും ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾക്കും കുവൈത്തിൽ പിന്തുടരുന്ന ചട്ടങ്ങൾക്കും അനുസൃതമായിട്ടായിരിക്കും മരുന്നിന്റെ ഉപയോഗമെന്ന് മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഓഫ് മെഡിസിൻസ് ആന്റ് മെഡിക്കൽ എക്യുപ്‌മെന്റ് അഫയേഴ്സ് ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചു. ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങളും ടോക്കിയോയിലെ കുവൈറ്റ് എംബസിയും തമ്മിലുള്ള ഏകോപന ശ്രമങ്ങളുടെ ഫലമായാണ് ജപ്പാനിൽനിന്നും മരുന്നെത്തിക്കുന്നത് .

Related News