കോവിഡ് 19; പ്രതിരോധത്തിനായി 300 അംഗ ക്യൂബൻ മെഡിക്കൽ സംഘം

  • 05/06/2020

കുവൈറ്റ് സിറ്റി : കോവിഡ് 19; പ്രതിരോധത്തിനായി ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ 300 അംഗ ക്യൂബൻ മെഡിക്കൽ സംഘം കുവൈറ്റിലെത്തി. കുവൈത്തിൽ ഉയർന്നുവരുന്ന കോവിഡ് കേസുകൾ നിയന്ത്രിക്കാനായി ഇവരെ ഉപയോഗപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൾ റഹ്മാൻ അൽ മുത്തൈരി വെളിപ്പെടുത്തി. 300 അംഗ മെഡിക്കൽ സംഘം ഇന്ന് രാത്രിയാണ് കുവൈത് എയർ വേസിന്റെ പ്രത്യേക വിമാനത്തിൽ കുവൈത്തിലെത്തിയത് . വിവിധ രാജ്യങ്ങളിൽ കോവിഡ് രോഗ പരിചരണത്തിൽ പരിചയ സമ്പന്നരായ ഡോക്ടർമാരും നഴ്സുമാരുമാണ് കുവൈത്തിലെത്തിയതെന്നും, അതിന്റെ വെളിച്ചത്തിൽ നിന്ന് കുവൈത്തിന് പ്രയോജനം നേടുന്നതിനായി ക്യൂബയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും 6 മാസത്തേക്ക് ടീം രാജ്യത്ത് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ക്യൂബൻ മെഡിക്കൽ ഓഫീസർമാരെ സ്വീകരിച്ചതിൽ കുവൈത്തിലെ ക്യൂബൻ അംബാസഡർ ഹൊസെലൂസ് നൊറോഗ സന്തോഷം പ്രകടിപ്പിച്ചു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്നുവെന്നും ഈ വൈറസിനെതിരെ പോരാടുന്നതിനുള്ള മുൻനിരയിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News