രാജ്യത്തെ പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കും

  • 07/06/2020

കുവൈറ്റ് സിറ്റി : കുവൈത്തിലെ പള്ളികൾ ജൂൺ 10 ബുധനാഴ്ച മുതൽ സമൂഹ പ്രാർത്ഥനകൾക്കായി തുറന്നു കൊടുക്കുമെന്ന് മതകാര്യ നീതിന്യായ മന്ത്രി ഡോ: ഫഹദ്‌ അൽ അഫാസി അറിയിച്ചു. ബുധനാഴ്ചത്തെ ദുഹർ നമസ്കാരത്തോടെ ആയിരിക്കും പള്ളികൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക. ഈ വരുന്ന വെള്ളിയാഴ്ച മസ്ജിദുൽ കബീറിൽ ജുമു' അ നമസ്കാരം നടത്തപ്പെടുമെന്നും എന്നാൽ ആദ്യ ഘട്ടത്തിൽ ജുമു ' അ നമസ്കാരം മസ്ജിദിലെ ജീവനക്കാർക്ക് ‌ മാത്രമായി പരിമിതപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ജുമു ' അ നമസ്കാരത്തിന്റെ തൽസമയ ദൃശ്യങ്ങൾ കുവൈത്ത്‌ ടി.വി.യിൽ സമ്പ്രേക്ഷണം ചെയ്യുമെന്നും അഫാസി വ്യക്തമാക്കി. ജനസാന്ദ്രത കുറഞ്ഞ പാർപ്പിട മേഖലകളിലാണ് ആദ്യഘട്ടത്തിൽ പള്ളികൾ തുറക്കുക. അഞ്ചു നേരത്തെ നിർബന്ധ നമസ്​കാരങ്ങൾക്ക്​ മാത്രമാണ്​ ആദ്യഘട്ടത്തിൽ അനുമതി നൽകിയത്​. രാജ്യത്തെ ആരോഗ്യ അധികൃതർ നിശ്ചയിച്ച മാനദണ്ഠങ്ങൾക്ക്‌ അനുശൃതമായാണു പള്ളികളൾ പ്രാർത്ഥനക്കായി സജ്ജീകരിച്ചിരിക്കുന്നത്‌, കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കുവാൻ എല്ലാ വിശ്വാസികളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

Related News