കുവൈറ്റിൽ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാൻ നിർദ്ദേശങ്ങളുമായി സിവിൽ ഏവിയയേഷൻ.

  • 07/06/2020

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സേവന സഹമന്ത്രിയും ദേശീയ നിയമസഭാ സഹമന്ത്രി മുബാറക് അൽ ഹരിസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിൽ ( DGCA ) യോഗം ചേർന്നു. സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ സമർപ്പിച്ച നിർദ്ദേശങ്ങളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വാണിജ്യ വിമാന സർവീസുകൾ ക്രമാനുഗതമായി നടത്താനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അൽ ഹരിസ് ഇന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. രാജ്യം ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതനുസരിച്ചു മൂന്ന് ഘട്ടങ്ങളായായിരിക്കും വിമാന സർവീസുകൾ പുനരാരംഭിക്കുക, ആദ്യ ഘട്ടത്തില്‍ 30 ശതമാനവും രണ്ടാം ഘട്ടത്തില്‍ 60 ശതമാനവും മൂന്നാം ഘട്ടത്തില്‍ പൂര്‍ണമായും വിമാന സര്‍വീസുകള്‍ അനുവദിക്കാനാണ് തീരുമാനം.

Related News