ഗതാഗത തടസം ചോദ്യം ചെയ്തു; നടുറോഡില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

  • 18/03/2023

കൊല്ലം: കൊല്ലം പുനലൂരില്‍ നടുറോഡില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. ഗതാഗത തടസ്സമുണ്ടായതിനെ ആയതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.


കൊല്ലം പുനലൂര്‍ പത്തനാപുരം പാതയില്‍ ആലിമുക്കിന് സമീപം ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഗതാഗത തടസം സ്യഷ്ടിച്ച വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ രണ്ടംഗ സംഘം നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പ്രദേശവാസികള്‍ ഇത് തടയാന്‍ ശ്രമച്ചെങ്കിലും അക്രമികള്‍ കൂട്ടാക്കിയില്ല.

പിറവന്തൂര്‍ സ്വദേശികളായ നിധീഷ് ,ധനീഷ് ക്യഷ്ണന്‍ എന്നിവരാണ് യുവാവിനെ അക്രമിച്ചത്. ജെസിബി ഓപ്പറേറ്ററായ രഞ്ജിത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോഴാണ് മര്‍ദ്ദനത്തിന് ഇരയായത്. ആക്രമണത്തില്‍ പരിക്കേറ്റ രഞ്ജിത്ത് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Related News