കടുത്ത പ്രതിസന്ധിയില്‍ റിയൽ എസ്റ്റേറ്റ് മേഖല

  • 08/06/2020

കുവൈറ്റ് സിറ്റി :കൊറോണ ഭീഷണി മൂലം ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നത് റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുമെന്ന് വിദഗ്ധര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനൊരുങ്ങുകയാണ്. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ച്‌ പിടിച്ചു നില്‍ക്കാനാണ് മറ്റുളളവയെല്ലാം ശ്രമിക്കുന്നത്. വിദേശികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ജോലി നഷ്ടപ്പെടുന്നവര്‍ കൂട്ടമായി രാജ്യം വിടുന്നത് റിയൽ എസ്റ്റേറ്റ് സാരമായി ബാധിക്കും. നിലവില്‍ രാജ്യത്തെ പല കമ്പിനികളും 50 ശതമാനം വരെ ശമ്പളം വെട്ടി കുറച്ചിട്ടൂണ്ട്. കടുത്ത സാമ്ബത്തിക പ്രയാസം നേരിടുന്ന റിയൽ എസ്റ്റേറ്റ് മേഖലക്ക് വലിയ ആശങ്കയാണ് കോവിഡ് ഭീഷണി ഉയര്‍ത്തുന്നത് . കർഫ്യൂവും ലോക്ഡൗണും പ്രഖ്യാപിച്ചതിനാലും എണ്ണ വിലയിടിഞ്ഞതിനാലും ഗൾഫ് രാജ്യങ്ങൾ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് പുറത്തുവിട്ട റിപ്പോർട്ടില്‍ സൂചിപ്പിച്ചിരുന്നു. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന ദുർബല മേഖലകളിലാണ് തൊഴിൽ നഷ്ട സാധ്യത കൂടുതൽ. അന്താരാഷ്ട്ര സർവീസുകൾക്കുള്ള നിയന്ത്രങ്ങൾ ലഘൂകരിക്കുന്നതോടെ തൊഴിൽ നഷ്ടപ്പെട്ടവരും അല്ലാത്തവരുമായ വിദേശികൾ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. തൊഴിലാളികളുടെ കുറവ്, റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രത്യാഘാതങ്ങൾ, വിലകളിലെ സമ്മർദം പോലെയുള്ള പ്രശ്‌നങ്ങൾ ഗൾഫ് രാജ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്നും റിപ്പോർട്ടില്‍ ചൂണ്ടികാണിച്ചു.

Related News