ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് ബയോ മൈനിങ്; ഉപകരാർ നൽകിയതിന്റെ രേഖകൾ പുറത്ത്

  • 22/03/2023

കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ ബയോ മൈനിങ്ങിന് ഉപകരാർ നൽകിയതിന്റെ രേഖകൾ പുറത്ത്. സോൺട്ര ഇൻഫ്രാടെക് പ്രവർത്തനം നേരിട്ട് ഏറ്റെടുത്തില്ല. പകരം 2021 നവംബറിൽ ഉപകരാർ നൽകിയത് ആരിഷ് മീനാക്ഷി എൻവയോകെയർ എന്ന സ്ഥാപനത്തിനാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. മാലിന്യ നിർമാർജന മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത കമ്പനിക്കാണ് ബയോമൈനിങ്ങിൽ ഉപകരാർ നൽകിയിരിക്കുന്നത്. പുസ്തക പ്രസാധക മേഖലയിൽ പ്രവൃത്തി പരിചയമുള്ള കമ്പനി രൂപീകരിച്ചത് 2021 ഡിസംബറിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഉപകരാർ നൽകുകയാണെങ്കിൽ ചുമതലയുള്ള എൻജിനീയറുടെ രേഖാമൂലമുള്ള അനുമതി വേണം. എന്നാൽ അത്തരത്തിലുള്ള വ്യവസ്ഥകളൊന്നും പാലിക്കാതെ കോർപറേഷന്റെ അനുമതി പോലുമില്ലാതെയാണ് ആരിഷ് മീനാക്ഷി എൻവയോകെയറിന് ഉപകരാർ നൽകിയത്. ഭുവനേശ്വറിലാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊച്ചി സ്വദേശി എൻ വൈ വെങ്കിട്ട് ആണ് കമ്പനി ഉടമ. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ ഇദ്ദേഹംതയ്യാറായിട്ടില്ല. 54 കോടി രൂപയുടേതാണ് ബയോമൈനിങ്ങിന്റെ കരാർ. 22 കോടിയോളം രൂപയ്ക്കാണ് ഉപകരാർ നൽകിയത്.

Related News