കേരളത്തിൽ നേരിയ കൊവിഡ് വർധന; ജില്ലകൾക്ക് കൊവിഡ് ജാഗ്രതാ നിർദേശം

  • 22/03/2023

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്. കൊവിഡ് വ്യാപനം വീണ്ടും കൂടിയതോടെ കുട്ടികൾ, പ്രായമായവർ, മറ്റ് രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആശുപത്രികളിലെത്തുന്നവർക്ക് മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.

ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കണം. നിലവിൽ സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് 4.30നാണ് യോഗം. പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 172 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി.

Related News