വാടക കുറക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലിമെന്റ് അംഗങ്ങള്‍

  • 09/06/2020

കുവൈത്ത്​ സിറ്റി: കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തില്‍ രാജ്യത്തെ വാടകക്കാര്‍ക്ക് റെന്‍റ് കുറക്കണമെന്ന നിര്‍ദ്ദേശവുമായി പാര്‍ലിമെന്റ് അംഗങ്ങള്‍. പ്രകൃതിദുരന്തങ്ങൾ, യുദ്ധങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ ഇളവ് നല്‍കണമെന്ന നിയമ വ്യവസ്ഥകള്‍ പുതിയ കരട് നിര്‍ദ്ദേശത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതോടപ്പം രാജ്യത്തെ എല്ലാവര്‍ക്കും ആറുമാസത്തേക്ക് 60% വാടക കുറച്ചു നല്‍കണമെന്നും കരട് നിര്‍ദ്ദേശത്തിലുണ്ട്. സഫ അൽ ഹാഷിം, നാസർ അൽ ദൂസരി, ഖാലിദ്​ അൽ ശത്തി, അഹ്​മദ്​ അൽ ഫാദിൽ, ഖലഫ്​ അൽ ദുമൈതിർ എന്നീ എം.പിമാരാണ്​ ഇത് സംബന്ധിച്ച ബില്‍ പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചത്. കോവിഡ്​ പ്രതിരോധത്തിനായി വിപണി അടച്ചതും മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും നിരവധി പേരുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്​. വിപണിയും തൊഴിലും സജീവമാവാൻ ഇനിയും മാസങ്ങൾ എടുക്കും. ഇത്തരമൊരു അടിയന്തിര സാഹചര്യത്തില്‍ വാടകയിളവ്​ അനുവദിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. വാടക നാല്‍കാത്തതിന്റെ പേരില്‍ വടകക്കാരനെ ഇറക്കി വിടാന്‍ പുതിയ നിര്‍ദ്ദേശ പ്രകാരം ഉടമക്ക് സാധിക്കില്ല. അതോടപ്പം കഴിഞ്ഞ മാസങ്ങളില്‍ അടച്ചവര്‍ക്ക് ഇളവുകള്‍ അനുവദിക്കാനും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വേണ്ടി മാത്രം പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും കരട് നിര്‍ദ്ദേശത്തില്‍ ശുപാര്‍ശയുണ്ട്. വിധിന്യായങ്ങൾ അപ്പീൽ ചെയ്യാമെന്നും വിധിന്യായത്തിന്റെ പ്രക്രിയ അവസാനിക്കുന്നതുവരെ വാടക നൽകാനുള്ള കരാറുകാരന്റെ ബാധ്യതയെ ഇത് തടയില്ലന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.

Related News