6,180 വിദേശി യാത്രക്കാര്‍ കുവൈത്തിൽ നിന്ന് ഇന്ന് പുറപ്പെടും

  • 10/06/2020

കുവൈറ്റ് സിറ്റി : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശികളുടെ മാതൃ രാജ്യത്തേക്കുള്ള പാലായനം തുടരുന്നു. ഈജിപ്ഷ്യൻ ആണ് യാത്രക്കാരില്‍ അധികവും. 32 വിമാന സർവീസുകളാണ് ഇന്ന് ഈജിപ്തിലേക്ക് മാത്രം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഖത്തറിലേക്കും ഇന്ത്യയിലേക്കും ജോര്‍ദാനിലേക്കും വിമാനങ്ങള്‍ പറക്കുന്നുണ്ട്. 32 വിമാനങ്ങളിൽ നിന്നായി 6,180 വിദേശികളാണ് ഇന്ന് രാജ്യത്ത് നിന്നും യാത്രയാകുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളം അടച്ചതിനു ശേഷം ഇതുവരെയായി 53,000 ആളുകള്‍ യാത്ര ചെയ്തതായി അധികൃതര്‍ പറഞ്ഞു.

Related News