മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു, മിൽമ സ്മാർട്ട് വില വർധന തുടരും

  • 19/04/2023

തിരുവനന്തപുരം : എതിർപ്പുകൾക്കിടെ മിൽമ റിച്ചിന്റെ (പച്ച കവർ പാൽ) വില വർധന പിൻവലിച്ചു. മിൽമ സ്മാർട്ട് വില വർധന തുടരും. രണ്ട് രൂപയാണ് പാൽ  ലിറ്ററിന് കൂട്ടിയിരുന്നത്. എതിർപ്പുയർന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. 

മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാർ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വിലവർധനയിൽ മിൽമയുടെ ന്യായം. മാത്രമല്ല മറ്റ് ഉത്പന്നങ്ങൾക്ക് വില കൂട്ടിയപ്പോഴും റിച്ചിനും സ്മാർടിനും വില കൂട്ടിയിരുന്നില്ലെന്നും മിൽമ പറയുന്നു.

Related News