കോട്ടയത്ത് പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു; മൃതദേഹം പുറത്തെടുക്കാൻ തീരുമാനം

  • 20/04/2023

കോട്ടയം: വൈക്കം തലയാഴത്ത് പ്രസവത്തെ തുടർന്ന് മരിച്ച കുഞ്ഞിനെ മണ്ണിനടിയിൽ കുഴിച്ചിട്ടു.  ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഇന്നലെ വീട്ടിൽ വെച്ച് ആണ് യുവതി പ്രസവിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയാണ്. 

നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക അനുമാനം. നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാൻ തീരുമാനിച്ചത്.

Related News