ഐസ്ക്രീമിൽ കലര്‍ത്തിയത് എലിവിഷം; 12-കാരന്‍ മരിച്ച സംഭവത്തില്‍ പിതൃസഹോദരി അറസ്റ്റില്‍

  • 22/04/2023

കോഴിക്കോട്:  കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് 12-കാരന്‍ മരിച്ച സംഭവത്തില്‍ പിതൃസഹോദരി അറസ്റ്റില്‍. കൊയിലാണ്ടി അരിക്കുളത്ത് കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കൊലപ്പെട്ടത്. 

ഐസ്‌ക്രീമുമായി പ്രതി വീട്ടിലെത്തുമ്പോള്‍ കുട്ടിയും പിതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ മാതാവും സഹോദരങ്ങളും ഈ സമയം വീട്ടിലില്ലായിരുന്നു. കുട്ടി മാത്രമാണ് ഐസ്‌ക്രീം കഴിച്ചത്. ഇതിന് തൊട്ടുപിന്നാലെ കുട്ടി ഛര്‍ദിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം അറസ്റ്റിലായ പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് പറയുന്നത്. വലിയ അളവില്‍ രാസവസ്തു കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് സംഭവത്തില്‍ നിര്‍ണായകമായത്.  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ അമോണിയം ഫോസ്ഫറസിന്റെ അംശമായിരുന്നു കണ്ടെത്തിയത്.

ഐസ്‌ക്രീമില്‍ കലര്‍ത്തിയശേഷം ബാക്കിവന്ന എലിവിഷം വീടിന് പുറകിലെ കുഴിയിലാണ് കളഞ്ഞത്. ഇവിടെയും എത്തിച്ച് പോലീസ് തെളിവെടുത്തു. തുടർന്ന് ബന്ധുക്കളെയുൾപ്പെടെ ചോദ്യംചെയ്തതിൽ നിന്നാണ് പിതൃസഹോദരിയാണ് പ്രതിയെന്ന് പോലീസിന് വിവരം കിട്ടിയത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Related News