കുവൈറ്റ് സിറ്റി : പ്രവാസികൾക്കാശ്വാസമായി ചാർട്ടേർഡ് വീമാനങ്ങൾക്കു തുടക്കമായി, 10 ചാർട്ടേർഡ് വീമാനങ്ങളാണ് ആദ്യ ദിവസം കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത് ഇതിൽ എട്ടെണ്ണം കേരളത്തിലേക്കാണ് . കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് രാവിലെ പുറപ്പെട്ട ഇൻഡിഗോയാണ്, രാവിലെ 9.45 ന് NSH കമ്പനിയിലെ 175 ജീവനക്കാരുമായാണ് തിരുവന്തപുരത്തേക്ക് പുറപ്പെട്ടത്, കൂടാതെ എൻ എസ് എച് കമ്പനിയിലെ ജീവനക്കാരുമായി ഇൻഡിഗോയുടെ മറ്റു രണ്ടു വീമാനങ്ങൾ ലക്‌നോവിലേക്കുമുണ്ട്. കോഴിക്കോടേക്കുള്ള രണ്ട് ഫ്ലൈറ്റുകളിൽ ഒരെണ്ണം ITL വേൾഡ് ട്രാവൽ ഏജൻസി വഴി വൈകിട്ട് 5.55 ജസീറ എയർ വേസിന്റെ കോഴിക്കോടേക്കുള്ള വിമാനമാണ്.കൊച്ചിക്കുള്ള രണ്ടു വീമാനങ്ങളിൽ ഒരെണ്ണം അൽ റാഷിദ് ഏജൻസി വഴി കുവൈറ്റ് ഐർവേസിന്റെ വിമാനം വൈകിട്ട് ആറുമണിക്ക് കൊച്ചിക്കു പുറപ്പെട്ടു. മറ്റൊന്ന് ബദൂർ ട്രാവൽ ഏജൻസി വഴിയുള്ള യാത്രക്കാരുമായി കൊച്ചിക്കുള്ള ജസീറ എയർവേസ് വൈകിട്ട് 5.40 നു 165 യാത്രക്കാരുമായി പുറപ്പെട്ടു. അക്ബർ ട്രാവെൽസ് വഴിയുള്ള യാത്രക്കാരുമായി ജസീറ ഐർവേസിന്റെ കൊച്ചിക്കും, കോഴിക്കോടേക്കും, കണ്ണൂരിലേക്കുമുള്ള വീമാനങ്ങൾ ഇന്ന് രാതിയിൽ പുറപ്പെടും.അടുത്ത ദിവസങ്ങളിൽ കുവൈറ്റിൽ നിന്ന് കൂടുതൽ ചാർട്ടേർഡ് ഫ്ലൈറ്റുകളാണുള്ളത്. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന ഗോ എയർ ഫ്ലൈറ്റുകൾ അടുത്ത ദിവസങ്ങളിൽ പുറപ്പെടും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?