വന്ദേ ഭാരത് ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത് ചെയ്യുമെന്ന് വി കെ ശ്രീകണ്ഠന്‍ എം പി

  • 25/04/2023

സംഭവത്തില്‍ ദൃശ്യങ്ങളില്‍ ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത് ചെയ്യുമെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. പോസ്റ്ററിന്‍്റെ പേരില്‍ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബര്‍ ആക്രമണമാണെന്നും എംപി പറഞ്ഞു. പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല. സെല്‍ഫി എടുക്കാന്‍ മാത്രമാണ് മഴവെള്ളത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചത്. സംഭവം നിര്‍ഭാഗ്യകരം. പശ ഉപയോഗിച്ചല്ല ഒട്ടിച്ചത്. ആര്‍പിഎഫ് അന്വേഷിച്ച്‌ വസ്തുത പുറത്തു കൊണ്ടു വരട്ടെ എന്നും എംപി കൂട്ടിച്ചേര്‍ത്തു.


വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്ററുകള്‍ വന്ദേഭാരത് ട്രെയിനില്‍ പതിച്ച സംഭവത്തില്‍ യുവമോര്‍ച്ചയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്റെ ചിത്രങ്ങള്‍ ട്രെനിലെ ജനലില്‍ ഒട്ടിച്ചത്.

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയ വി.കെ ശ്രീകണ്ഠന് അഭിവാദ്യം അര്‍പ്പിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളുമായി സ്റ്റേഷനില്‍ എത്തിയിരുന്നു. ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിന് തൊട്ട് മുമ്ബാണ് മഴവെള്ളം കൊണ്ടു നനഞ്ഞ കോച്ചിന് പുറത്ത് ചില പ്രവര്‍ത്തകര്‍ ചിത്രങ്ങളൊട്ടിച്ചത്. ആ‍ര്‍ പി എഫ് ഉടന്‍ തന്നെ ഇവ നീക്കം ചെയ്തു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എംപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Related News