വന്ദേഭാരത് എക്സ്പ്രസിന്റെ കേരളത്തിലെ ആദ്യയാത്രയ്ക്ക് മികച്ച പ്രതികരണം; ആദ്യയാത്രയില്‍ 20 ലക്ഷത്തോളം വരുമാനം

  • 27/04/2023

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ കേരളത്തിലെ ആദ്യയാത്രയ്ക്ക് മികച്ച പ്രതികരണം. ആദ്യയാത്രയില്‍ 20 ലക്ഷത്തോളം രൂപയാണ് വന്ദേഭാരതിന് വരുമാനമായി ലഭിച്ചത്. 26 നു കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ ആദ്യ സര്‍വീസില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചതായാണ് പ്രാഥമിക കണക്ക്.


കൃത്യമായ കണക്കു ലഭ്യമായിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു. വന്ദേഭാരതിന്റെ പൂര്‍ണ തോതിലുള്ള സര്‍വീസ് ഇന്നു മുതല്‍ തുടങ്ങും. രാവിലെ 5.20 ന് തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് 2.30 ന് തിരിച്ച്‌ കാസര്‍കോടു നിന്നും തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്.

ആദ്യദിനം കാസര്‍കോടു നിന്നു പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ഏകദേശം 8 മിനിറ്റ് വൈകിയാണു തിരുവനന്തപുരത്തെത്തിയത്. ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ഭൂരിഭാഗം സര്‍വീസുകളിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്.

Related News