അരികൊമ്പനെ മയക്കുവെടി വെച്ചു; ആദ്യഘട്ടം വിജയകരം

  • 29/04/2023

ഇടുക്കി : ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്ബനെ സ്ഥലം മാറ്റാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്ബനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൌത്യമേഖലയിലെത്തിച്ച്‌ വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. ആന മയങ്ങിത്തുടങ്ങിയതായാണ് ദൗത്യസംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം.


സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്ബനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂര്‍ത്തിയാക്കിയത്. ആനക്ക് മയക്കുവെടിയേറ്റ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമാണ്.

വെടിയേറ്റെന്നെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആനയെ കൊണ്ടുപോകാനുള്ള അനിമല്‍ ആംബുലന്‍സ് സ്ഥലത്തേക്ക് പുറപ്പെട്ടു. ആന നില്‍ക്കുന്ന സ്ഥലത്തേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി ജെസിബികളും എത്തിച്ചു. ചൂടുള്ള സമയമായതിനാല്‍ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ച്‌ തുടങ്ങി. സജീകരിച്ച്‌ നിര്‍ത്തിയ കുങ്കിയാനകളെ ഉപയോഗിച്ചാകും ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് തള്ളിക്കയറ്റുക.

Related News