അരിക്കൊമ്ബനെ ഇടുക്കിയിലോ പറമ്ബിക്കുളത്തോ തുറന്നു വിടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍

  • 29/04/2023

ഇടുക്കി: അരിക്കൊമ്ബനെ ഇടുക്കിയിലോ പറമ്ബിക്കുളത്തോ തുറന്നു വിടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഉള്‍വനത്തിലേക്കായിരിക്കും അരിക്കൊമ്ബനെ മാറ്റുക എന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. അരിക്കൊമ്ബന് ബൂസ്റ്റര്‍ ഡോസ് നല്‍കി. ദൗത്യത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അതിനെ ചെറുതായി കാണുന്ന സമീപനം ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായി. അരിക്കൊമ്ബനെ വെടി വയ്ക്കാന്‍ അനുകൂല സാഹചര്യം വേണം.


ഓപ്പറേഷന്‍ ഒരു ദിവസം വൈകിയതിനെ വിമര്‍ശിക്കുന്ന സമീപനം ഉണ്ടായി. ദൗത്യ സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വന്യ ജീവികളെ സ്നേഹിക്കുന്ന ആളുകളുടെ വികാരവും ശല്യം നേരിടുന്ന വരുടെ പ്രയാസവും സര്‍ക്കാരിന് മുന്നില്‍ ഒരുപോലെയാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

അരിക്കൊമ്ബന്‍ ദൗത്യം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആനയുടെ കാലില്‍ വടം കെട്ടി പൂര്‍ണ്ണനിയന്ത്രണത്തിലാക്കി. കണ്ണുകള്‍ കറുത്ത തുണി കൊണ്ട് മറച്ചു. ജെസിബി ഉപയോഗിച്ച്‌ വഴിയൊരുക്കി ലോറിയില്‍ കയറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ദൗത്യസംഘവും ഒപ്പം അരിക്കൊമ്ബന് ചുറ്റും കുങ്കിയാനകളുമുണ്ട്.

Related News