സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ട് പരാമർശം: ടോം ജോസിനെതിരെ ഓര്‍ത്തഡോക്സ് സഭ

  • 01/05/2023

തിരുവനന്തപുരം: സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. ടോം ജോസ് ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തെന്നാണ് ഓര്‍ത്തഡോക്സ് സഭാ നേതൃത്വം കുറ്റപ്പെടുത്തിയത്.


സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ട ടോം ജോസിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സഭയുടെ ഭാഗത്ത് നിന്ന് വിമര്‍ശനം ഉണ്ടായിരിക്കുന്നത്. പക്ഷപാതപരമായും വൈകാരികമായും പ്രതികാരബുദ്ധിയോടെയുമാണ് ടോം ജോസ് ചീഫ് സെക്രട്ടറി പദവിയില്‍ പ്രവര്‍ത്തിച്ചതെന്നും സഭ കുറ്റപ്പെടുത്തി.

Related News