യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് പിടിയിൽ

  • 01/05/2023

കൊല്ലം: പുനലൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്‌സ് വെട്ടിക്കവല സ്വദേശി നീതുവിന്‍റെ (32) മുഖത്തേക്കാണ് ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബിബിന്‍ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്തായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നീതുവിന്റെ മുഖത്ത് ആഡിഡ് ഒഴിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിബിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related News