സ്വപ്ന സുരേഷിനെതിരെ എംവി ഗോവിന്ദന്‍ ഇന്ന് മാനനഷ്ടകേസ് ഫയല്‍ ചെയ്യും

  • 01/05/2023

കണ്ണൂര്‍ : സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് മാനനഷ്ടകേസ് ഫയല്‍ ചെയ്യും. തളിപ്പറമ്ബ് കോടതിയില്‍ നേരിട്ട് ഹാജരായിയാണ് ഹര്‍ജി നല്‍കുക. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.


ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും, ആരോപണം തന്‍റെ വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യം. സമാന സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തിരിന്നെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്.

Related News