കക്കുകളി പ്രദര്‍ശനം കേരളത്തില്‍ നിരോധിക്കണം: ക്ലീമിസ് കാതോലിക്ക ബാവ

  • 02/05/2023

തിരുവനന്തപുരം: കക്കുകളി പ്രദര്‍ശനം കേരളത്തില്‍ നിരോധിക്കണമെന്ന് സിറോ മലങ്കര സഭ മേജര്‍ ആര്‍ച് ബിഷപ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. നാടകത്തില്‍ പ്രത്യേകമായി എന്ത് കലാമൂല്യമാണുള്ളത്? ക്രൈസ്തവ സന്യാസിനികള്‍ക്കെതിരെ അവഹേളനമാണ് നാടകത്തിന്റെ ഉള്ളടക്കം. വിമര്‍ശിക്കുന്നത് അല്ല വിഷയം. അതിനെ സന്യസ്ത ജീവിതത്തെ ലൈംഗികവത്കരിച്ച്‌ അവഹേളിക്കുന്ന നീചമായ പ്രവര്‍ത്തിയാണ് നാടകത്തിലേതെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം കേരളാ സ്റ്റോറി വിഷയത്തില്‍ നിലപാട് പറയാന്‍ അദ്ദേഹം തയ്യാറായില്ല. ആദ്യം കാക്കുകളി വിഷയത്തില്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കക്കുകളിയടക്കം കേരളത്തില്‍ മതമൈത്രി ദുര്‍ബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. വിഭാഗീയത, വിഭിന്നത ഇവയ്ക്ക് മുന്‍തൂക്കം കിട്ടുന്നത് ശ്രദ്ധയോടെ കാണണം. ഇവയെ അതിജീവിക്കാന്‍ കഴിയണം.

അരാഷ്ട്രീയ വാദം വര്‍ഗീയത വര്‍ദ്ധിപ്പിക്കും. തികഞ്ഞ രാഷ്ട്രീയ ബോധം വളര്‍ച്ചയ്ക്ക് അവശ്യമാണ്. എല്ലാവരെയും മാനിക്കുന്ന, പരിഗണിക്കുന്ന, ദുര്‍ബലരായ സഹായിക്കുന്ന അവബോധം എല്ലാവര്‍ക്കും ലഭിക്കട്ടെ. ഇന്ത്യയുടെ ഊഷ്മളത എല്ലാവരെയും ഒരുപോലെ കാണുന്നതാണെന്നും ക്ലീമിസ് കതോലിക്ക ബാവ പറഞ്ഞു.

Related News