കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പോയ പ്രവാസിയുടെ വീടിനുനേരെ നാട്ടുകാരുടെ ആക്രമം, പ്രവാസികളെ കയ്യൊഴിഞ്ഞു കേന്ദ്രവും കേരളവും നാട്ടുകാരും. കുവൈറ്റ് പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി ശിഹാബ് മെയ് 19 മുതൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഫർവാനിയ ഹോസ്പിറ്റലിൽ ചിൽകിത്സയിൽ ആയിരുന്നു. കുവൈത്ത് പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി ഷിഹാബ് മെയ് 19 മുതൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഫർവ്വാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് തുടർ ചികിത്സയ്ക്കായി അടിയന്തിരമായി നാട്ടിലേക്ക് പോകേണ്ടതായി വന്നപ്പോൾ കുവൈറ്റിലെ പ്രമുഖ സംഘടനകളായ കണ്ണൂർ അസോസിയേഷൻ, കേരള അസോസിയേഷൻ എന്നിവരുടെ സഹകരണത്തിൽ ഈ വിഷയം എംബസ്സിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട എംബസ്സി അധികൃതർ ജൂൺ ഒൻപതാം തീയ്യതി കോഴിക്കോട്ട് പോയ വിമാനത്തിൽ ഷിഹാബിന് നാട്ടിലേക്ക് പോകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഇത് പ്രകാരം നാട്ടിലെത്തിയ ഷിഹാബ്, ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനാലും കുവൈറ്റിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ എന്ന നിലയിലും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തു. ഷിഹാബിന് ഹോം ക്വാറന്റൈന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും, മാതാപിതാക്കൾ മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന് അവരുടെ വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നതിനെതിരെ സമീപവാസികൾ പ്രതിഷേധിക്കുകയും, അദ്ദേഹത്തിന്റെ വീട് ചില സാമൂഹ്യ വിരുദ്ധർ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. കുവൈറ്റിൽ നിന്നും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയ്യിൽ ഉള്ള വ്യക്തിയായിരുന്നു ഷിഹാബ്. അദ്ദേഹത്തിനും കുടുംബത്തിനും നേരെയുണ്ടായ മാനസികവും, വീടിനു നേരെ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായ അതിക്രമത്തിനെതിരെയും കുവൈത്തിലെ പ്രാവാസി സമൂഹം ശക്തമായി പ്രധിഷേധം രേഖപ്പെടുത്തി. രണ്ടര ലക്ഷം ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയെന്ന കേരള ഗവർമെന്റിന്റെ വാഗ്ദാനവും, കേന്ദ്ര ഗവര്മെന്റിൻറെ തിരിച്ചുപോക്കിനായുള്ള വന്ദേ ഭാരത് മിഷനും വെറും പ്രഹസനമായി നിലനിൽക്കെ പ്രവാസികൾ ജോലിയും കൂലിയും നഷ്ടമായി നാട്ടിൽ തിരിച്ചെത്തുമ്പോൾ നാട്ടുകാരുടെ വക അക്രമവും, സാമ്പത്തിക നഷ്ടവും, മാനനഷ്ടവും നേരിടേണ്ടിവരുന്ന അവസ്ഥയിൽ പ്രവാസി സമൂഹം വലിയൊരു അരക്ഷിതാവിസ്ഥയിലാണ്, നിരവധി പ്രവാസികളിലാണ് മാനസിക സമ്മർദ്ദം മൂലം ഗൾഫിൽ മരണമടയുന്നത്, കേന്ദ്ര കേരള ഗവര്മെന്റുകൾ ഈ വിഷയത്തിൽ കാണിക്കുന്ന സമീപനം പ്രവാസികളെ കൂടുതൽ മാനസിക സമ്മർദത്തിലാക്കുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?