കുവൈറ്റ് സിറ്റി : മസ്ജിദുൽ കബീറിൽ ജുമാ നമസ്കാരം നിർവ്വഹിച്ചു. കഴിഞ്ഞ രണ്ടര മാസത്തിലേറെയായി കോവിഡ് ഭീഷണിയെ തുടർന്ന് രാജ്യത്തെ പള്ളികൾ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. ജുമാ നമസ്കാരത്തിൽ ഗ്രാൻഡ് മോസ്കിലെ ജീവനക്കാരാണ് പങ്കെടുത്തത്. പള്ളിയിൽ നടന്ന പ്രാർത്ഥന തത്സമയം കുവൈറ്റ് ടീവി പ്രക്ഷേപണം ചെയ്തു, കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായാണ് വിവിധ താമസ മേഖലകളിലെ പള്ളികൾ ആരാധനക്കായി തുറന്ന് കൊടുത്തത്.ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശമനുസരിച്ച് കർശന നിബന്ധനകളോടെയാണ് പള്ളികൾ തുറന്ന് കൊടുത്തത്. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രമാണ് അനുമതി.ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?