ദില്ലി ഓര്‍ഡിനൻസിനെ എതിര്‍ത്താലും എഎപിയെ പിന്തുണയ്ക്കരുതെന്ന് കോണ്‍ഗ്രസ് കമ്മിറ്റികള്‍

  • 29/05/2023

ദില്ലി: ദില്ലി ഓര്‍ഡിനൻസിനെ എതിര്‍ത്താലും എഎപിയെ പിന്തുണയ്ക്കരുതെന്ന് കോണ്‍ഗ്രസ് കമ്മിറ്റികള്‍. ദില്ലി, പഞ്ചാബ് പിസിസികളാണ് നിലപാട് അറിയിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തിലായിരിക്കും ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം. ഓര്‍ഡിനൻസിനെതിരെ പിന്തുണ തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതിപക്ഷ നേതാക്കളെ കാണുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് ഇത്തരത്തിലൊരു അഭിപ്രായം ഉണ്ടായിരിക്കുന്നത്.


അതേസമയം, ദില്ലി ഓര്‍ഡിനൻസിന് പിന്തുണ തേടി സീതാറാം യെച്ചൂരിയെ കാണാനുള്ള ശ്രമത്തിലാണ് അരവിന്ദ് കെജരിവാള്‍. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നാളെ നടന്നേക്കും. ഓര്‍ഡിനൻസിനെതിരെ പിന്തുണ തേടിയാണ് കൂടിക്കാഴ്ച്ച. നേരത്തെ, ഓര്‍ഡിനൻസിനെതിരെ പിന്തുണ തേടി കെജ്രിവാള്‍ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയും ദില്ലിയിലെ മന്ത്രിമാര്‍ക്കുമൊപ്പം മുംബൈയിലെത്തിയാണ് കണ്ടത്.

കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷ ഐക്യവും ചര്‍ച്ചയായിരുന്നു. ദില്ലിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാൻ പുതിയ ഓര്‍ഡിനൻസിറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയാണ് കെജ്രിവാള്‍.

Related News