ബെംഗളുരുവില്‍ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

  • 29/05/2023

ബെംഗളൂരു: കര്‍ണാടക സംസ്ഥാനത്തിന്റെ ഹൃദയ നഗരമായ ബെംഗളുരുവില്‍ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം ബെംഗളുരു നഗരത്തിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


നാല് ദിവസങ്ങളിലും ബെംഗളൂരുവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരു, ബെംഗളുരു റൂറല്‍, ചിക് ബല്ലാപുര, കോലാര്‍, മണ്ഡ്യ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ സംസ്ഥാനത്ത് അധികാരമേറ്റ സിദ്ധരാമയ്യ സര്‍ക്കാര്‍ കോണ്‍ഗ്രസിന്‍റെ അഞ്ച് ഗ്യാരന്‍റികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചു. ധനകാര്യ വകുപ്പ്, ഭക്ഷ്യ സിവില്‍ സപ്ലൈസ്, വനിതാ ശിശുക്ഷേമം എന്നീ വകുപ്പ് മേധാവിമാരുമായാണ് ചര്‍ച്ച നടത്തിയത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ത്തന്നെ അഞ്ച് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

Related News